പുന്നാരമാരന്റെ വരവുംകാത്ത്
പുതുനാരി ചമഞ്ഞിതാ ഒരുങ്ങീടുന്നെ
പുതുമകൾ പലതും മനസ്സിൽ തിങ്ങീ
പുതുനാരി നിമിഷങ്ങൾ തള്ളീടുന്നേ
പുന്നാരമാരന്റെ വരവുംകാത്ത്
പുതുനാരി ചമഞ്ഞിതാ ഒരുങ്ങീടുന്നെ
പുതുമകൾ പലതും മനസ്സിൽ തിങ്ങീ
പുതുനാരി നിമിഷങ്ങൾ തള്ളീടുന്നേ
കനക വളകളണിഞ്ഞൊരുങ്ങി
കടക്കണ്ണാൽ മാരന്റെ വരവും കാത്ത്
കനക വളകളണിഞ്ഞൊരുങ്ങി
കടക്കണ്ണാൽ മാരന്റെ വരവും കാത്ത്
ഖൽബിലൊരായിരം ആശകളാൽ
കതിർ കത്തി മിന്നി തിളങ്ങി നാരി
ഖൽബിലൊരായിരം ആശകളാൽ
കതിർ കത്തി മിന്നി തിളങ്ങി നാരി
പുന്നാരമാരന്റെ വരവുംകാത്ത്
പുതുനാരി ചമഞ്ഞിതാ ഒരുങ്ങീടുന്നെ
പുതുമകൾ പലതും മനസ്സിൽ തിങ്ങീ
പുതുനാരി നിമിഷങ്ങൾ തള്ളീടുന്നേ
ഇണയൊത്ത മാരൻ അടുത്തുവന്നാൽ
ഉദിലെങ്കും മുഖം മറച്ചീടല്ലെ
ഇണയൊത്ത മാരൻ അടുത്തുവന്നാൽ
ഉദിലെങ്കും മുഖം മറച്ചീടല്ലെ
കതകിന്റെ പിന്നിലൊളിച്ചീരുന്ന്
കാൽ വിരൽ ചിത്രം വരച്ചീടല്ലേ
കതകിന്റെ പിന്നിലൊളിച്ചീരുന്ന്
കാൽ വിരൽ ചിത്രം വരച്ചീടല്ലേ
പുന്നാരമാരന്റെ വരവുംകാത്ത്
പുതുനാരി ചമഞ്ഞിതാ ഒരുങ്ങീടുന്നെ
പുതുമകൾ പലതും മനസ്സിൽ തിങ്ങീ
പുതുനാരി നിമിഷങ്ങൾ തള്ളീടുന്നേ
സുന്ദര സ്വാപ്നത്തിൻ ഗാനം പാടി
സുന്ദര മണവാളൻ വന്നീടുമേ
സുന്ദര സ്വാപ്നത്തിൻ ഗാനം പാടി
സുന്ദര മണവാളൻ വന്നീടുമേ
സന്തോഷം പൂണ്ട കിനാവും വന്നേ
സർവേഷൻ അനുഗ്രഹം ചൊരിയും ഇന്നേ
സന്തോഷം പൂണ്ട കിനാവും വന്നേ
സർവേഷൻ അനുഗ്രഹം ചൊരിയും ഇന്നേ
പുന്നാരമാരന്റെ വരവുംകാത്ത്
പുതുനാരി ചമഞ്ഞിതാ ഒരുങ്ങീടുന്നെ
പുതുമകൾ പലതും മനസ്സിൽ തിങ്ങീ
പുതുനാരി നിമിഷങ്ങൾ തള്ളീടുന്നേ
പുന്നാരമാരന്റെ വരവുംകാത്ത്
പുതുനാരി ചമഞ്ഞിതാ ഒരുങ്ങീടുന്നെ
പുതുമകൾ പലതും മനസ്സിൽ തിങ്ങീ
പുതുനാരി നിമിഷങ്ങൾ തള്ളീടുന്നേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ