തരിവളകൾ ചേർന്നു കിലുങ്ങി



തരിവളകൾ ചേർന്നു കിലുങ്ങി
താമരയിതൾ മിഴികൾ തിളങ്ങി
തരുണീമണി ബീവി നബീസാ
മണിയറയിൽ നിന്നു വിളങ്ങി

തരിവളകൾ ചേർന്നു കിലുങ്ങി
താമരയിതൾ മിഴികൾ തിളങ്ങി
തരുണീമണി ബീവി നബീസാ
മണിയറയിൽ നിന്നു വിളങ്ങി
മണിയറയിൽ നിന്നു വിളങ്ങി

മാമാങ്കം കൊള്ളും മോഹം
മനതാരിൽ പൂമഴ പെയ്തു
മാമാങ്കം കൊള്ളും മോഹം
മനതാരിൽ പൂമഴ പെയ്തു
പുന്നാരച്ചുണ്ടിൽ ബദറിൻ
മിന്നലുപോൽ പുഞ്ചിരി പൂത്തു
ആനന്ദക്കണ്ണീർക്കുളിരല ചാർത്തി
ആറാടും കഞ്ചകപ്പൂമൊട്ട്
ആനന്ദക്കണ്ണീർക്കുളിരല ചാർത്തി
ആറാടും കഞ്ചകപ്പൂമൊട്ട് 
ആറാടും കഞ്ചകപ്പൂമൊട്ട്       (തരിവളകൾ..)

വൈരം വെച്ചുള്ളൊരു താലി
മണിത്താലി പൊന്നേലസ്സ്
വൈരം വെച്ചുള്ളൊരു താലി
മണിത്താലി പൊന്നേലസ്സ്
പൂമണക്കും പട്ടു ഖമീസ്സ്
പൂങ്കാതിൽ പൊന്നലിക്കത്ത്
കല്ല്യാണ മാരന് സമ്മാനം കിട്ടി 
ഉല്ലാസ താരക പൂമൊട്ട് 
കല്ല്യാണ മാരന് സമ്മാനം കിട്ടി 
ഉല്ലാസ താരക പൂമൊട്ട് 
ഉല്ലാസ താരക പൂമൊട്ട് 
(തരിവളകൾ..)

Post a Comment

വളരെ പുതിയ വളരെ പഴയ