മനസ്സിന്റെ മണിയറയിൽ

മനസ്സിന്റെ മണിയറയിൽ  സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്   കാത്തിരുന്നൊരു പെണ്ണുണ്ട്
നാണത്താൽ ചിരിതൂകും സുന്ദരിയായ മോളാണ്
കിന്നാര കഥ പറയാൻ  കൂട്ട് വന്നൊരു പെണ്ണാണ്
മനസ്സിന്റെ മണിയറയിൽ  സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്   കാത്തിരുന്നൊരു പെണ്ണുണ്ട്

അല്ലിമലർക്കിളി അഴകാണ് അഴക് വിടർത്തും ചിരിയാണ്
തെളിമയിലുള്ളൊരു മനമാണ്  ഇന്നെൻ ഭാഗ്യവുംഅവളാണ്
അല്ലിമലർക്കിളി അഴകാണ്  അഴക് വിടർത്തും ചിരിയാണ്
തെളിമയിലുള്ളൊരു മനമാണ്  ഇന്നെൻ ഭാഗ്യവുംഅവളാണ്
എന്റെ മുഹബ്ബത്തിൻ നിധിയാണ്  എന്റെ കരളിന്റെ കരളാണ്
എന്റെ ഇഷ്കിൻ കുടമാണ്
എന്റെ സുന്ദരി മോളാണ് 

മനസ്സിന്റെ മണിയറയിൽ  സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്   കാത്തിരുന്നൊരു പെണ്ണുണ്ട്
നാണത്താൽ ചിരിതൂകും  സുന്ദരിയായ മോളാണ്
കിന്നാര കഥ പറയാൻ  കൂട്ട് വന്നൊരു പെണ്ണാണ്

ഇരുളുകൾ വീണെൻ വഴികളിലായ്
തെളിമ നിറച്ചതുമവളാണ്
ദുഃഖം നിറയും എൻഖൽബിൽ
പോലിവുകൾ തീർത്തതുമവളാണ്
ഇരുളുകൾ വീണെൻ വഴികളിലായ്
തെളിമ നിറച്ചതുമവളാണ്
ദുഃഖം നിറയും എൻഖൽബിൽ
പോലിവുകൾ തീർത്തതുമവളാണ്
എന്റെ മാനിമ്പപൂവാണ്
എന്റെ ഭാഗ്യവുമവളാണ്
നല്ല സുന്ദരിമലരാണ്
പാവം പെണ്ണാണ് …

മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്  കാത്തിരുന്നൊരു പെണ്ണുണ്ട്
നാണത്താൽ ചിരിതൂകും  സുന്ദരിയായ മോളാണ്
കിന്നാര കഥ പറയാൻ  കൂട്ട് വന്നൊരു പെണ്ണാണ്

മനസ്സിന്റെ മണിയറയിൽ  സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്  കാത്തിരുന്നൊരു പെണ്ണുണ്ട്

Post a Comment

വളരെ പുതിയ വളരെ പഴയ