ഉദയാര്‍ന്ന കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ

 

ഉദയാര്‍ദ്ര കിരണങ്ങള്‍ ...

വരികള്‍



ഉദയാര്‍ന്ന കിരണങ്ങൾ  തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
കുളിര്‍ കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍
അണിയുന്ന തൈമുല്ല വല്ലി പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

ഉദയാര്‍ന്ന  കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും
നിഴലായ് ഞാന്‍ നിന്റെ കൂടെ എത്തും (അറിയാത്ത ...... )
ഇരുളിലും നിന്‍ ചിരി കാണുവാന്‍
മാനത്തെ മണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും
അത്രമേല്‍.. ആശിച്ചു.. പോയതല്ലേ...

ഉദയാര്‍ന്ന കിരണങ്ങൾ  തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

മൂടി വെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം
തൂവുന്ന കസ്തൂരി ചാറു പോലെ (മൂടി ....)
പറയാതെ ഉള്ളില്‍ ഞാന്‍ ഒളിച്ചാലും
അറിയാതെ ചിറകടിക്കുന്നെന്റെ മോഹം
എന്റെ പകലന്തികള്‍ക്കു നീ ചന്തമല്ലേ...

ഉദയാര്‍ന്ന  കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
കുളിര്‍ കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍
അണിയുന്ന തൈമുല്ല വല്ലി പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം..

നിന്നെ.. ഒരുപാ...ടു സ്നേഹിച്ചതാവാം..


Post a Comment

വളരെ പുതിയ വളരെ പഴയ