മലര്‍ക്കൊടിപോലെ വര്‍ണത്തുടി പോലെ



Music: സലിൽ ചൗധരി
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Year: 1977
Film/album: വിഷുക്കണി

മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ നീ എന്‍ മടി മേലെ
മയങ്ങൂ നീ എന്‍ മടി മേലെ

മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ നീ എന്‍ മടി മേലെ
മയങ്ങൂ നീ എന്‍ മടി മേലെ

അമ്പിളീ ......നിന്നെ പുല്‍കി...
അംബരം പൂകി ഞാന്‍ മേഘമായ്‌ (02 )
നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
ഉറങ്ങൂ...കനവു കണ്ടുണരാനായ്‌
ഉഷസ്സ ണയുമ്പോള്‍
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ ....നീ എന്‍ മടി മേലെ
ആരിരോ ആരിരാരാരോ

എന്റെ മടിയെന്നും ...നിന്റെ പൂമഞ്ചം
എന്‍ മനമെന്നും നിന്‍ ..പൂങ്കാവനം
ഈ ജന്മത്തിലും .വരും ജന്മത്തിലും
ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ
മധുകണം പോലെ.. മഞ്ഞിന്‍മണി പോലെ
മയങ്ങൂ നീ ഈ ലത മേലെ....
മയങ്ങൂ നീ എന്‍ മടി മേലെ...
ആരിരോ ആരിരാരാരോ
ആരിരോ ആരിരാരാരോ

കാലമറിയാതെ ....ഞാന്‍ അച്ഛനായ്
കഥയറിയാതെ നീ .....പ്രതിഛായയായ്
നിന്‍ മനമെന്‍ ധനം... നിന്‍ സുഖമെന്‍ സുഖം
ഇനി ഈ വീണ നിന്‍ രാഗ മണിമാളിക
മധുസ്വരം പോലെ ...മണിസ്വനം പോലെ
മയങ്ങൂ ഗാന കുടം മേലെ
മയങ്ങൂ നീ എന്‍ മടി മേലെ
അമ്പിളീ .....നിന്നെ പുല്‍കി
അംബരം പൂകി ഞാന്‍ മേഘമായ്‌
നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍

മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ നീ എന്‍ മടി മേലെ
മയങ്ങൂ നീ എന്‍ മടി മേലെ
ആരിരോ ആരിരാരാരോ
ആരിരോ ആരിരാരാരോ

Post a Comment

വളരെ പുതിയ വളരെ പഴയ