കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു

കാത്തിരുന്നു കാത്തിരുന്നു കാണ്ണു കഴച്ചു
Music: സുരേഷ് ശിവപുരം
Lyricist: എസ് രമേശൻ നായർ
Singer: പി ജയചന്ദ്രൻ
Film/album: മുകുന്ദമാല - ആൽബം
kaathirunnu kaathirunnu
ഗാനശാഖ: ഹിന്ദു ഭക്തിഗാനങ്ങൾ



കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു
കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലു ചമച്ചു (2)
പാട്ടു കൊണ്ട് പേരെടുത്ത് സഖിയെ വിളിച്ചു
അവൾ കേട്ട പാതി കാൽത്തളിരിനു ചിറകു മുളച്ചൂ(2)
കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു
കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലു ചമച്ചു

കണ്ണൻ വിളിച്ചാൽ പിന്നെ കൈവള വേണോ
നീലക്കണ്ണെഴുതണമോ സൂര്യ പൊട്ടു കുത്തണമോ(2)
പൊന്നരഞ്ഞാൺ കൊണ്ടു നിന്റെ
വീണ തോൽക്കും  പൊൻ കുടത്തെ
ഒന്നു ചുറ്റി രണ്ടു ചുറ്റി കൈതളരണമോ(2)
കളയാനില്ലൊരു മാത്ര പോലും (2)
ആ കൈയ്യൊഴുകും നേരമെല്ലാം അലിയുന്നു പോലും
കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു
കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലു ചമച്ചു

കണ്ണടയുമ്പോൾ നിന്റെ കണ്മഷിയെവിടെ
കാക്കപ്പുള്ളിയുമെവിടെ  നല്ല കുങ്കുമമെവിടെ (2)
കണ്ണനെ പുണർന്ന വാറു മഞ്ഞു പോലലിഞ്ഞു തീരും
പുണ്യമുള്ള നിന്റെ ജന്മം കൂടണയില്ലേ (2)
മറുപിറവികളറിയാത്തൊരു ഭാഗ്യം (2)
ആ മാധവനിൽ ചേർന്നു നിന്റെ മോക്ഷം
കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു
കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലു ചമച്ചു
കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു
കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലു ചമച്ചു

Post a Comment

വളരെ പുതിയ വളരെ പഴയ