പൂക്കാരാ പൂക്കാരാ പൂ തരുമോ-കവിയൂർ പൊന്നമ്മ-Malayalam Lyrical Song

 

🌺 പൂക്കാരാ പൂ തരുമോ

നാടക ഗാനം : ഡോക്ടർ
ഗാനരചന : ഓ എൻ വി കുറുപ്പ്
ഈണം : ജി. ദേവരാജൻ
ആലാപനം : കവിയൂർ പൊന്നമ്മ


പൂക്കാരാ............. പൂ തരുമോ

പൂക്കാരാ പൂക്കാരാ കൈക്കുമ്പിളിൽ നിന്നൊരു
പൂ തരുമോ പൂക്കാരാ പൂ തരുമോ
പൂക്കാരാ പൂക്കാരാ കൈക്കുമ്പിളിൽ നിന്നൊരു
പൂ തരുമോ പൂക്കാരാ പൂ തരുമോ

ഈ കിളി വാതിലിനരികിൽ
നിൽപ്പൂ നിന്നെത്തേടി നിന്നെയും തേടീ.....
ഈ കിളി വാതിലിനരികിൽ
നിൽപ്പൂ നിന്നെത്തേടി നിന്നെയും തേടീ....
ഇത് വഴി വരുമോ.. ഇത് വഴി വരുമോ...
ഒരു പനിനീർ പൂ തരുമോ
നീ .............തരുമോ

പൂക്കാരാ പൂക്കാരാ കൈക്കുമ്പിളിൽ നിന്നൊരു
പൂ തരുമോ പൂക്കാരാ പൂ തരുമോ

കൈ വിരലുണ്ട് മയങ്ങി വാവ കുഞ്ഞു മയങ്ങി
എൻകുഞ്ഞുറങ്ങീ
കൈ വിരലുണ്ട് മയങ്ങി വാവ കുഞ്ഞു മയങ്ങി
എൻകുഞ്ഞുറങ്ങീ
കള്ളനു കണി കാണാന്‍ കണി കണ്ടുണരാൻ
ഒരു പനിനീർ പൂ തരുമോ
കണ്ണന് കണി കാണാൻ കണി കണ്ടുണരാൻ
ഒരു പനിനീർ പൂ തരുമോ
നീ .............തരുമോ

പൂക്കാരാ പൂക്കാരാ കൈക്കുമ്പിളിൽ നിന്നൊരു
പൂ തരുമോ പൂക്കാരാ പൂ തരുമോ


🎵 ഈ ഗാനം മലയാള നാടൻ സംഗീതത്തിന്റെ അദ്വിതീയമായൊരു കാവ്യശില്പം ആണ്. ഓ എൻ വി യുടെയും ജി. ദേവരാജന്റെയും സംഗീത മായാജാലം എന്നും ഹൃദയത്തിൽ മുഴങ്ങുന്നു. 🎶

Post a Comment

വളരെ പുതിയ വളരെ പഴയ