നീലമലപ്പൂങ്കുയിലേ





നീലമലപ്പൂങ്കുയിലേ
നീ കൂടെ പോരുന്നോ
നിൻ ചിരിയാൽ ഞാനുണർന്നു
നിന്നഴകാൽ ഞാൻ മയങ്ങീ
(നീലമലപ്പൂങ്കുയിലേ..)

കാവേരിക്കരയിൽ നിനക്ക്
വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം
കാവേരിക്കരയിൽ നിനക്ക്
വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം
കബനീനദിക്കരയിൽ
കളിയാടാനൊരു പൂന്തോട്ടം
കളിയാടാനൊരു പൂന്തോട്ടം
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേൻചോല
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേൻചോല
ഒരുക്കി നിന്നെ കൂട്ടാൻ വന്നു
ഓണക്കുയിലേ....വന്നീടുക നീ
(നീലമലപ്പൂങ്കുയിലേ..)

മാരിമുകിൽ തേൻമാവിന്റെ
മലരണിയും കൊമ്പത്ത്
മലരണിയും കൊമ്പത്ത്
മാരിമുകിൽ തേൻമാവിന്റെ
മലരണിയും കൊമ്പത്ത്
മലരണിയും കൊമ്പത്ത്
ആടാനും പാടാനും
പൊന്നൂഞ്ഞാൽ കെട്ടീ ഞാൻ
പൊന്നൂഞ്ഞാൽ കെട്ടീ ഞാൻ
മഴവില്ലിൻ ഊഞ്ഞാല
മാഞ്ചോട്ടിലൊരൂഞ്ഞാല
മഴവില്ലിൻ ഊഞ്ഞാല
മാഞ്ചോട്ടിലൊരൂഞ്ഞാല
നിനക്കിരികാൻ ഇണക്കി വന്നൂ
നീലക്കുയിലേ....വന്നീടുക നീ
(നീലമലപ്പൂങ്കുയിലേ..)


Post a Comment

വളരെ പുതിയ വളരെ പഴയ