കണ്ണീരിൽ മുങ്ങി ഞാൻ
കൈകൾ നീട്ടുന്നു പെരിയോനെ..
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫാർദാനെ..
ദണ്ണങ്ങൾ തീർത്ത്
സാലമത്തേകണെ ഹന്നാനെ..
ദുഖത്തിൻ മാറാല നീക്കിടെണെ
സുബ്ഹാനെ.
കണ്ണീരിൽ മുങ്ങി ഞാൻ
കൈകൾ നീട്ടുന്നു പെരിയോനെ..
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫാർദാനെ..
മാനസം തെങ്ങും റുകൂഇലും
പിന്നെ സുജൂദിലും..
മന്നാനെ കണ്ണീരാണെന്റെ
നിസ്കാരപ്പയേലും..
മാനസം തെങ്ങും റുകൂഇലും
പിന്നെ സുജൂദിലും..
മന്നാനെ കണ്ണീരാണെന്റെ
നിസ്കാരപ്പയേലും..
എണ്ണിയാൽ തീരാത്ത പാപം
പേറിത്തളർന്നു ഞാൻ
എല്ലാമാറിഞ്ഞപ്പോൾ
മാപ്പിന്നായ് ഇരവോതും ഞാൻ..
കണ്ണീരിൽ മുങ്ങി ഞാൻ
കൈകൾ നീട്ടുന്നു പെരിയോനെ..
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫാർദാനെ..
ഞാനെന്ന ഭാവത്താൽ
ഖൽബിൽ കേറി ഇബ്‌ലീസ്..
ജ്ഞാനമതില്ലാതെ കാട്ടിപൊയ്
പല നാമൂസ്..
ഞാനെന്ന ഭാവത്താൽ
ഖൽബിൽ കേറി ഇബ്‌ലീസ്..
ജ്ഞാനമതില്ലാതെ കാട്ടിപൊയ്
പല നാമൂസ്..
ഒരോരോ കാലടി
ഖബറിലേക്കാണെന്നോർക്കാതെ
ഓടി തളർന്നു ഞാൻ തെറ്റിൻ
പാതയിൽ വല്ലാതെ..
കണ്ണീരിൽ മുങ്ങി ഞാൻ
കൈകൾ നീട്ടുന്നു പെരിയോനെ..
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫാർദാനെ..
അള്ളാ നീയല്ലാതെ
ആരുമില്ലൊരു കാവല്..
അലി വിന്റെ നീരിന്നയ്
തേടുമീ വേഴാമ്പല്..
അള്ളാ നീയല്ലാതെ
ആരുമില്ലൊരു കാവല്..
അലി വിന്റെ നീരിന്നയ്
തേടുമീ വേഴാമ്പല്
അളവറ്റ കാരുണ്യം
നല്കീടെണെ നീ ഓശാരം
അർഹമുറാഹീമെ കാട്ടിത്ത
അറിവിൻ പൂന്താനം..
കണ്ണീരിൽ മുങ്ങി ഞാൻ
കൈകൾ നീട്ടുന്നു പെരിയോനെ..
കരളിന്റെ നോവുകൾ എല്ലാം
കാണുന്ന ഫാർദാനെ..
ദണ്ണങ്ങൾ തീർത്ത്
സാലമത്തേകണെ ഹന്നാനെ..
ദുഖത്തിൻ മാറാല നീക്കിടെണെ
സുബ്ഹാനെ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ