വേഷങ്ങൾ ജന്മങ്ങൾ





വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതു വേഷം
നിഴൽ  നാടകമാടുകയല്ലോ ജീവിതമാകേ
വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ
നാമറിയാതാടുകയാണീ ജീവിത വേഷം

ആകാശം കരയുമ്പോൾ ആഷാഡം മറയുമ്പോൾ
വസന്തങ്ങളേ ചിരിക്കുന്നുവോ
ആരോടും പറയാതെ ആരോരും അറിയാതെ
മണൽക്കാടുകൾ താണ്ടുന്നുവോ
ഇനിയാണോ പൌർണ്ണമി
ഇനിയാണോ പാർവണം
രാവിരുളും കാട്ടിൽ
രാമഴയുടെ നാട്ടിൽ
ആരാണിനി അഭയം നീ പറയൂ
നാമറിയാതുഴറുകയാണോ മായിക യാമം
വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ
നാമറിയാതാടുകയാണീ ജീവിത വേഷം

ഈ വേഷം മാറുമ്പോൾ മറു വേഷം തെളിയുമ്പോൾ
അകക്കണ്ണുകൾ തുളുമ്പുന്നുവോ
ഒരു സ്വപ്നം മാ‍യുമ്പോൾ
മറു സ്വപ്നം വിടരുമ്പോൾ
ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ
എവിടെ പോയ് നന്മകൾ
എവിടെ പോയ് ഉണ്മകൾ
എന്താണിനി വേഷം
ഏതാണിനി രംഗം
ആരാണിനി അഭയം നേർവഴിയിൽ
വിരൽ നാടകമുയരുകയാണോ ജീവിതമാകേ

Post a Comment

വളരെ പുതിയ വളരെ പഴയ