മാപ്പിളപ്പാട്ട് .മനസിന്‍റെ ഉള്ളില്‍ നിന്നൊളിയുന്ന മാണിക്യ


മാപ്പിളപ്പാട്ട് .മനസിന്‍റെ ഉള്ളില്‍ നിന്നൊളിയുന്ന മാണിക്യ

മനസിന്‍റെ ഉള്ളില്‍നിന്നൊളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ .........
മാനത്തുദിച്ചതോ     മണ്ണീല്‍ മുളച്ചതോ
ഏതാണീ രാജാത്തീ..... ഏതാണീ രാജാത്തീ ...( മനസിന്‍റെ )

കണ്ടാല്‍ കൊതിക്കൊണ്ട് കരള് തുടിക്കുന്ന
കലമാന്‍ മിഴിയുള്ള കൈതപ്പൂ മണമുള്ള   ( കണ്ടാല്‍  )
കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............
അഞ്ചാം ദിവസ്സത്തെ അമ്പീളി പോലുള്ള
അദരാലയത്തിലെ സ്വര്‍ണ്ണ ചഷകത്തില്‍  ( അഞ്ചാം  )
ആറ്റി കുറിക്കി  വെച്ചുള്ള പഞ്ചാമൃതം
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............          ( മനസിന്‍റെ )

പാഥാതി കേശം പളപളാ മിന്നുന്ന
പത്തരമാറ്റഴകുള്ള നിന്‍ ചെന്‍ചുണ്ടില്‍  ( പാഥാതി )
പതിവായി കാണുന്ന പഞ്ചാര പുഞ്ചിരി
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............  
പുന്നാര കരളേ നിന്‍ പൂമാണി മാറത്ത്
പൊന്നോല കൊണ്ട്   മെടഞ്ഞോരൂ കൊട്ടയീല്‍  (  പുന്നാര  )
പൊത്തിവെച്ചുള്ള  ആ മല്‍ഗോവ മാമ്പഴം
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............            (മനസിന്‍റെ +2 )



        














Post a Comment

വളരെ പുതിയ വളരെ പഴയ