സംഗീതമേ നിൻ പൂഞ്ചിറകിൽ

 



Lyricist:യൂസഫലി കേച്ചേരി
Singer:കെ ജെ യേശുദാസ്
Raaga:കീരവാണി
Film/album:മീൻ



ഓ ഒ ......................... ഓ ...... ഒ .......
ഓ ഒ ......................... ഓ ...... ഒ .......
ഓ ഒ ......................... ഓ  ......ഒ .......

സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനി നീരോ

സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനി നീരോ
സംഗീതമേ...............

ഹൃദയങ്ങൾ ഒന്നായ് ചേർന്നലിഞ്ഞാൽ
കദനങ്ങൾ പിറകെ വിരുന്നു വരും  (02 )
വിധിയുടെ കൈയ്യിൽ ജീവിതം വെറുമൊരു
വിളയാട്ട് പമ്പരമല്ലേ വിളയാട്ട് പമ്പരമല്ലേ ഓ...( സംഗീതമേ)

അനുരാഗ ഗാനം വിടരുമ്പോൾ 
ആത്മാവിൽ ദു:ഖങ്ങൾ വളരുമെന്നോ (02 )
കറയറ്റ പ്രേമം കാലമാം കവിയുടെ 
കരുണാർദ്ര ഗദ്ഗദമല്ലേ....
കരുണാർദ്ര ഗദ്ഗദമല്ലേ ഓ....

സംഗീതമേ നിൻ പൂഞ്ചിറകിൽ
എന്നോമലാൾ തൻ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതിൽ
വേദന വിടർത്തിയ പനി നീരോ
വിടതരൂ മൽസഖീ ...
വടതരൂ മൽസഖീ  ..
മൽസഖീ .......മൽസഖീ .......


Post a Comment

വളരെ പുതിയ വളരെ പഴയ