ഏഴാം കടലിന്നക്കരെയുണ്ടൊരേഴിലം പാല
സാഗര കന്യകൾ നട്ടു വളർത്തിയൊരേഴിലം പാല
ഏഴിലം പാല
ഏഴാം കടലിന്നിക്കരെയുണ്ടൊരേഴിലം പാല
സാഗര കന്യകൾ നട്ടു വളർത്തിയൊരേഴിലം പാല
ഏഴിലം പാല
പാലയ്ക്കു തിരി വന്നൂ പൂ വന്നൂ കായ് വന്നൂ
പാലയ്ക്കു നീർ കൊടുക്കാനാരാരുണ്ട് ആരാരൊണ്ട്
പാലയ്ക്ക് നീർ കൊടുക്കും പാലാഴിത്തിരകൾ
പാൽക്കടലിൽ പള്ളി കൊള്ളും പഞ്ചമിത്തിങ്കൾ
പഞ്ചമിത്തിങ്കൾ (ഏഴാം...)
പാലപ്പൂ പന്തലിൽ പാതിരാ പന്തലിൽ
പാൽച്ചിരി ചിരിച്ചു നില്പൂ സാഗരറാണി
സാഗരറാണി
കടലേഴും കടന്നെന്റെ കണ്മണീ വരുമോ
കടലേഴിന്നപ്പുറത്തെ മണി മുത്ത് തരുമോ
മണിമുത്തം തരുമോ ( ഏഴാം...)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ