കന്നിപ്പൂമാനം കണ്ണും നട്ടു

കന്നിപ്പൂമാനം കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കെ
എന്റെ മനസ്സില്‍ തൈമണിത്തെന്നലായ് പുല്‍കാന്‍ നീ വന്നു
കന്നിപ്പൂമാനം കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കെ
എന്റെ മനസ്സില്‍ തൈമണിത്തെന്നലായ് പുല്‍കാന്‍ നീ വന്നു

വെട്ടം കിഴക്ക് പൊട്ടുകുത്തി കാന്തി പരന്നു
കാണാത്ത തീരങ്ങള്‍ തേടി നടന്നപ്പോള്‍മൂകാനുരാഗം കഥ പറഞ്ഞു
വാനവും മേഘവും പോലെ ഓളവും തീരവും പോലെ
ജന്മം ഈയൊരു ജന്മം ഒന്നായ് ചേരാന്‍ നീ വന്നു
കന്നിപ്പൂമാനം കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കെ
എന്റെ മനസ്സില്‍ തൈമണിത്തെന്നലായ് പുല്‍കാന്‍ നീവന്നു 

പൗര്‍ണ്ണമിത്തിങ്കള്‍ വന്നു തെളിഞ്ഞു, രാവുമുണര്‍ന്നു
നിന്‍ മൃദുസ്‌മേരവീചിയിലാറാടി എല്ലാം മറന്നപ്പോള്‍ നീ ചൊല്ലി
മലരും മധുവും പോലെ മഞ്ഞും കുളിരും പോലെ
ജന്മം ഈയൊരു ജന്മം ഒന്നായ് ചേരാന്‍ നീ വന്നു
കന്നിപ്പൂമാനം കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കെ
എന്റെ മനസ്സില്‍ തൈമണിത്തെന്നലായ് പുല്‍കാന്‍ നീ വന്നു
കന്നിപ്പൂമാനം കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കെ
എന്റെ മനസ്സില്‍ തൈമണിത്തെന്നലായ് പുല്‍കാന്‍ നീ വന്നു…

ചിത്രം:                                   കേൾക്കാത്ത ശബ്ദം (1982)
ചലച്ചിത്ര സംവിധാനം :ബാലചന്ദ്രമേനോന്‍
ഗാനരചന :                           ദേവദാസ്
സംഗീതം :                            ജോണ്‍സണ്‍ 
ആലാപനം :                         കെ ജി മാര്‍കോസ്‌

Post a Comment

വളരെ പുതിയ വളരെ പഴയ