അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍ പെണ്ണെ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട് (2)
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍ (2 ) അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ