മധുരിക്കും ഓര്‍മ്മകളേ



മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍..

മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍..

ഇടനെഞ്ഞിന്‍ താളമോടെ..
നെടുവീര്‍പ്പിന്‍ മൂളലോടെ..
ഇടനെഞ്ഞിന്‍ താളമോടെ..
നെടുവീര്‍പ്പിന്‍ മൂളലോടെ..
മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ
ഓ..ഓ..ഓ...
മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍..

ഒരു കുമ്പിള്‍ മണ്ണു കൊണ്ട് വീടു വെയ്കാം
ഒരു തുമ്പപൂവു കൊണ്ട് വിരുന്നൊരുക്കാം
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം...
ഒരു കാറ്റിന്‍.... കനിവിന്നായ്....
ഒരു കാറ്റിന്‍....
കനിവിന്നായ് പാട്ടുപാടാം
ഓ..ഓ..ഓ...
മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

ഒരു നുള്ളു പൂവിറുത്ത് മാല കോര്‍ക്കാം..
ഒരു പുള്ളിക്കുയിലിനൊത്ത്
കൂവി നില്‍ക്കാം..
ഒരു വാഴക്കൂമ്പില്‍ നിന്നും
തേന്‍ കുടിക്കാം...
ഒരു രാജാ ... ഒരു റാണി....
ഒരു രാജാ ... ഒരു റാണിയായി വാഴാം
ഓ..ഓ..ഓ...
മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

മധുരിക്കും ഓര്‍മ്മകളേ..
മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍...

Post a Comment

വളരെ പുതിയ വളരെ പഴയ