എന്‍ സ്വരം പൂവിടും ഗാനമേ


ചിത്രം അനുപല്ലവി (1979)
ചലച്ചിത്ര സംവിധാനം ബേബി
ഗാനരചന ബിച്ചു തിരുമല
സംഗീതം കെ ജെ ജോയ്‌
ആലാപനം കെ ജെ യേശുദാസ്


എന്‍ സ്വരം പൂവിടും ഗാനമേ
എന്‍ സ്വരം പൂവിടും ഗാനമേ
ഈ വീണയില്‍ നീ അനുപല്ലവി
ഈ വീണയില്‍ നീ അനുപല്ലവി
എന്‍ സ്വരം പൂവിടും ഗാനമേ
ഈ വീണയില്‍ നീ അനുപല്ലവി

ഒരുമിഴിയിതളില്‍ ശുഭശകുനം
മറുമിഴിയിതളില്‍ അപശകുനം
ഒരുമിഴിയിതളില്‍ ശുഭശകുനം
മറുമിഴിയിതളില്‍ അപശകുനം
വിരല്‍മുന തഴുകും നവരാഗമേ..(2)
വരൂ വീണയില്‍ നീ അനുപല്ലവി
(എന്‍ സ്വരം...)

ഇനിയൊരു ശിശിരം തളിരിടുമോ?
അതിലൊരു ഹൃദയം കതിരിടുമോ?
ഇനിയൊരു ശിശിരം തളിരിടുമോ?
അതിലൊരു ഹൃദയം കതിരിടുമോ?
കരളുകളുരുകും സംഗീതമേ..(2)
വരൂ വീണയില്‍ നീ അനുപല്ലവി
(എന്‍ സ്വരം...)

Post a Comment

വളരെ പുതിയ വളരെ പഴയ