🎶 ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ | Njan Kettiya Penn Lyrics in Malayalam
മലയാളത്തിലെ പഴയ ജനപ്രിയ ഗാനങ്ങളിൽ “ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ” ഒരു വലിയ ഹിറ്റാണ്. ലളിതമായ വരികളും മനോഹരമായ സംഗീതവും കാരണം, ഇന്നും ഈ പാട്ട് പ്രേക്ഷകരുടെ മനസ്സിൽ പുതുമയോടെ നിറഞ്ഞു നിൽക്കുന്നു.
🎼 പാട്ട് വിശദാംശങ്ങൾ (Song Details)
-
🎬 ആൽബം :ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ
-
🎵 സംഗീതം: സലീം കോടത്തൂർ
-
✍️ വരികൾ: സലീം കോടത്തൂർ
-
🎙️ ഗായകർ: സലീം കോടത്തൂർ
ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ
എന്നാലും അവളിന്നെന്റെ സുന്ദരിയാണേ
ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ
എന്നാലും അവളിന്നെന്റെ സുന്ദരിയാണേ
പതിനാലാം രാവുദിക്കും പോലൊരുചിരിയാണേ
പടിവാതിൽ ചാരിയെന്നെ നോക്കും പെണ്ണാണേ...
പതിനാലാം രാവുദിക്കും പോലൊരുചിരിയാണേ
പടിവാതിൽ ചാരിയെന്നെ നോക്കും പെണ്ണാണേ...
പവിഴപ്പൂമിഴിയുള്ളോളവൾ പാവം പെണ്ണാണേ....
ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ
എന്നാലും അവളിന്നെന്റെ സുന്ദരിയാണേ
ഞാനെത്തും മണിയറയിൽ
നേരത്തെ അവളെത്തും
കവിളത്തൊരു മണിമുത്തം
നൽകിക്കൊണ്ടവളെത്തും
ഞാനെത്തും മണിയറയിൽ
നേരത്തെ അവളെത്തും
കവിളത്തൊരു മണിമുത്തം
നൽകിക്കൊണ്ടവളെത്തും
ഞാനൊന്ന് പിണങ്ങും നേരം
കരയുന്നൊരു മോളാണ്
ഞാനൊന്ന് ചിരിച്ചാൽ അവളിൽ
പെരുന്നാളിൻ പൊലിവാണ്
ഞാനൊന്ന് പിണങ്ങും നേരം
കരയുന്നൊരു മോളാണ്
ഞാനൊന്ന് ചിരിച്ചാൽ അവളിൽ
പെരുന്നാളിൻ പൊലിവാണ്
ഒരുനേരം പിരിയുമ്പോഴും
എന്റെ മനസ്സിൽ സങ്കടമാ
സ്നേഹത്താൽ എന്നെയുറക്കും
എന്റെ നിലാവിലെ സുന്ദരിയാ…
ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ
എന്നാലും അവളിന്നെന്റെ സുന്ദരിയാണേ
എന്നരികിൽ അവളുണ്ടെന്നാൽ
ദുഃഖം ഞാനറിയില്ല
അറിയാതെൻ കണ്ണ് നിറഞ്ഞാൽ
അവളന്നുമുറങ്ങില്ല...
എന്നരികിൽ അവളുണ്ടെന്നാൽ
ദുഃഖം ഞാനറിയില്ല
അറിയാതെൻ കണ്ണ് നിറഞ്ഞാൽ
അവളന്നുമുറങ്ങില്ല...
ഇന്നോളം പരിഭവമൊന്നും
പറയാത്തൊരു പെണ്ണാണ്
കുന്നോളം സ്നേഹമൊരുക്കി
കഴിയുന്നൊരു മോളാണ്
ഇന്നോളം പരിഭവമൊന്നും
പറയാത്തൊരു പെണ്ണാണ്
കുന്നോളം സ്നേഹമൊരുക്കി
കഴിയുന്നൊരു മോളാണ്
ഒരു നേരം പിരിയുമ്പോഴും
എന്റെമനസ്സിൽ സങ്കടമാ...
ഈ ജന്മമെനിക്കായ് മാത്രം
ജീവൻ തന്നൊരു സുന്ദരിയാ
ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ
എന്നാലും അവളിന്നെന്റെ സുന്ദരിയാണേ
ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ
എന്നാലും അവളിന്നെന്റെ സുന്ദരിയാണേ
പതിനാലാം രാവുദിക്കും പോലൊരുചിരിയാണേ
പടിവാതിൽ ചാരിയെന്നെ നോക്കും പെണ്ണാണേ...
പതിനാലാം രാവുദിക്കും പോലൊരുചിരിയാണേ
പടിവാതിൽ ചാരിയെന്നെ നോക്കും പെണ്ണാണേ...
പവിഴപ്പൂമിഴിയുള്ളോളവൾ പാവം പെണ്ണാണേ....
ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ
എന്നാലും അവളിന്നെന്റെ സുന്ദരിയാണേ
ഈ ഗാനം നിങ്ങളുടെ മനസ്സിലും ഇടം പിടിച്ചുവോ? അഭിപ്രായങ്ങൾ താഴെ കമന്റായി പങ്കുവെയ്ക്കൂ. കൂടുതൽ മനോഹരമായ ഗാനലിറിക്‌സിനായി ബ്ലോഗ് ഫോളോ ചെയ്യൂ!
🔗 Share this lyric with someone who values the soul more than the skin.
🌐 Published by Rasheed V. K. | For more lyrical journeys, visit 👉 https://pattupusthakammalayalam.blogspot.com/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ