കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ

ആൽബം :ആദ്യരാത്രി 
ഗായകൻ   :കെ ജി സത്താര്‍
ഗാനരചന :കെ ജി സത്താര്‍
സംഗീതം :കെ ജി സത്താര്‍



കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ 

കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ
ഇന്നെന്തേ നിൻ മിഴിക്കൊരു നിറമാറ്റം പൊന്നെ ......
പെണ്ണേ ...കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ 
ഇന്നെന്തേ നിൻ മിഴിക്കൊരു നിറമാറ്റം പൊന്നെ
പെണ്ണേ ...കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ.......

പുതുമലരണിയുന്ന പുഞ്ചിരി തൂകുന്ന 
പൂമണം വീശുന്ന മെയ്യാണ് 
പുതുമലരണിയുന്ന പുഞ്ചിരി തൂകുന്ന 
പൂമണം വീശുന്ന മെയ്യാണ് 
സുന്ദര മാരൻ ചാരത്തണയാൻ 
ഖൽബ് കൊതിക്കണ നാളാണ് 
സുന്ദര മാരൻ ചാരത്തണയാൻ 
ഖൽബ് കൊതിക്കണ നാളാണ്
ഖൽബ് കൊതിക്കണ നാളാണ്
                                                              (കണ്ണിന്റെ കടമിഴിയാലെ)
അരയന്നപ്പിടപോലെ അരകെട്ടും 
കുണുക്കികൊണ്ടരെയും മയക്കുന്ന നടയാണ് 
അരയന്നപ്പിടപോലെ അരകെട്ടും 
കുണുക്കികൊണ്ടരെയും മയക്കുന്ന നടയാണ് 
അരിമുല്ലച്ചേലുള്ള പവിഴപ്പൂമ്പല്ലുകൾ 
അറിയാതെ മിനുക്കിയ ചിരിയാണ് 
അരിമുല്ലച്ചേലുള്ള പവിഴപ്പൂമ്പല്ലുകൾ 
അറിയാതെ മിനുക്കിയ ചിരിയാണ് 
അറിയാതെ മിനുക്കിയ ചിരിയാണ്
                                                             (കണ്ണിന്റെ കടമിഴിയാലെ)
                     

Post a Comment

വളരെ പുതിയ വളരെ പഴയ