ഓർമ്മകളേ കൈവള ചാർത്തി വരൂ



ഓർമ്മകളേ കൈവള ചാർത്തി വരൂ

Music: സലിൽ ചൗധരി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: പ്രതീക്ഷ

ഓര്‍മ്മകളേ...
ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദി

ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ 
ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദി

ചിലങ്കകള്‍ പാടുന്നു അരികിലാണോ
വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കള്‍..)
വിഷാദരാഗങ്ങളെന്‍ വിരുന്നുകാരായ്..

ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ 
ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദി

മധുപാത്രമെങ്ങോ ഞാന്‍ മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...)
വിദൂരതീരങ്ങളേ അവളെക്കണ്ടോ....

ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ 
ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദി

Post a Comment

വളരെ പുതിയ വളരെ പഴയ