വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ... വള്ളം തുഴഞ്ഞു നാം പോയില്ലേ പൂങ്കുയിലേ ചക്കര മാവിന്റെ പൂന്തണലിൽ മൺകുടിൽ നാം തീർത്തു കളിച്ചില്ലേ പുന്നാരേ കണ്ണൻചിരട്ടയിൽ നമ്മൾ തുമ്പപ്പൂ ചോറു പകുത്തു കഥയറിയാ കാലം നമ്മിൽ മോഹങ്ങൾ കോട്ടകൾ തീർത്തു വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ... വള്ളം തുഴഞ്ഞു നാം പോയില്ലേ പൂങ്കുയിലേ..
മഞ്ചാടി കുന്നിലൊരമ്പിളി മിന്നി വിളങ്ങണ രാവിൽ ഞാൻ നിന്റെ കുപ്പിവള ചെറു പൊട്ടുകളെത്ര തിരഞ്ഞു കടലാസിൻ വഞ്ചിയൊരുക്കിയ കണ്ണാടിക്കടവാകെ കരളേ നിൻ കാലടി എന്നും തേടിയലഞ്ഞു നടന്നു വരുമെന്നൊരു കിനാവ് മാത്രം തന്നു മറഞ്ഞു നീയും വിധി നമ്മൾക്കിറയവനേകിയതെന്നും അകലാനല്ലേ വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ... വള്ളം തുഴഞ്ഞു നാം പോയില്ലേ പൂങ്കുയിലേ ചക്കര മാവിന്റെ പൂന്തണലിൽ മൺകുടിൽ നാം തീർത്തു കളിച്ചില്ലേ പുന്നാരേ
വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ... വള്ളം തുഴഞ്ഞു നാം പോയില്ലേ പൂങ്കുയിലേ.. ചക്കര മാവിന്റെ പൂന്തണലിൽ മൺകുടിൽ നാം തീർത്തു കളിച്ചില്ലേ സുൽത്താനേ . കണ്ണൻചിരട്ടയിൽ നമ്മൾ തുമ്പപ്പൂ ചോറു പകുത്തു കഥയറിയാ കാലം നമ്മിൽ മോഹങ്ങൾ കോട്ടകൾ തീർത്തു വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ... വള്ളം തുഴഞ്ഞു നാം പോയില്ലേ പൂങ്കുയിലേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ