വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും

വെള്ളിച്ചില്ലും വിതറി
 തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി
പറയാമോ നീ എങ്ങാണു സംഗമം
എങ്ങാണു സംഗമം - 2


കിലുങ്ങുന്ന ചിരിയില്‍ മുഴുവര്‍ണ്ണപ്പീലികള്‍-2
ചിറകുള്ളമിഴികള്‍ നനയുന്ന പൂവുകള്‍
മനസ്സിന്‍റെയോരം ഒരു മലയടിവാരം
അവിടൊരു പുതിയ പുലരിയോ
അറിയാതെ മനസ്സറിയാതെ


വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി
പറയാമോ നീ എങ്ങാണു സംഗമം
എങ്ങാണു സംഗമം


അനുവാദമറിയാന്‍ അഴകൊന്നു നുള്ളുവാന്‍-2
അറിയാതെ പിടയും വിരലിന്‍റെ തുമ്പുകള്‍
അതിലോല ലോലം അതുമതി മൃദുഭാരം
അതിലൊരു പുതിയ ലഹരിയോ
അറിയാമോ നിനക്കറിയാമോ


വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി
പറയാമോ നീ എങ്ങാണു സംഗമം
എങ്ങാണു സംഗമം

Post a Comment

വളരെ പുതിയ വളരെ പഴയ