ഇശാമുല്ല മണം വീശും ഇളം കാറ്റെ നീ വാ ....
ഇലാഹിന്റെ കുതിറത്തൊന്ന് ഇഷലോടെ പാടാൻ (2)
പ്രപഞ്ചാദിപതിക്കെന്നും സുജൂദിൽ ഞാൻ വീണ്
പ്രകൃതിയെ കുളിർപ്പിച്ച് തസ്ബീഹ് ചൊരിഞ്ഞ് (ഇശാമുല്ല മണം)
കരളെന്നിനി പൂക്കും കദനങ്ങൾ മാറും
ഇരുളിന്റെ പിഴവുള്ള നിറമെന്നു തെളിയും (2)
ആശകളാൽ കോർത്തതോരോ പൂക്കളല്ലായിരുന്നു
നെഞ്ചുകീറി മുറിക്കുന്ന മുള്ളൂകളായിരുന്നു (2) (ഇശാമുല്ല മണം)
സകലോർക്കും ഇലാഹ് നിനക്കാണെൻ സുജൂദ്
സമസ്തങ്ങൾ സ്തുതിച്ച് ഒരു കോടി സമാനിൽ (2)
മണിയറ മറക്കുള്ളിൽ ദുഃഖമേറെ സഹിച്ച്
മനസിന്റെ മിടിപ്പിലും നിന്നെ വാഴ്ത്തി കരഞ്ഞ് (2) (ഇശാമുല്ല മണം)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ