മാപ്പിളാ ഗാനം. ഓത്തുപള്ളിയില്‍

മാപ്പിളാ ഗാനം. ഓത്തുപള്ളിയില്‍

ഓത്തുപള്ളിയിലന്നു നമ്മള്....  പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണു...  നീല മേഘം (ഓത്തുപള്ളി )
കൊന്തലയ്ക്കല്‍ നീ ...എനിക്കായ് കെട്ടിയ നെല്ലിക്കാ ...
കണ്ടു ചൂരല് വീശിയില്ലേ ....നമ്മുടെ മോല്ലാക്കാ ...    (ഓത്തുപള്ളി )

പാഠപുസ്തകത്തില്‍ മയില്‍  ... പ്പീലി വെച്ചു കൊണ്ട്
പീലി പെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്
ഉപ്പു കൂട്ടി പച്ച മാങ്ങാ .....നമ്മളെത്ര തിന്നൂ... (ഉപ്പു കൂട്ടി )
ഇപ്പോളാ കഥകളെ നീ... അപ്പടീ മറന്നൂ....   (ഓത്തുപള്ളിയി )

കാട്ടിലെ കോളാമ്പി പൂക്കള്‍ ...നമ്മളെ വിളിച്ചൂ ...
കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതീച്ചൂ ...
കലാമാം ഇലഞ്ഞിയെത്രാ.... പൂക്കളെ കൊഴിച്ചൂ.... ( കാലമാം  )
കാത്തിരിക്കും മോഹവും ഇന്ന് എങ്ങിനെ പിഴച്ചു  (ഓത്തുപള്ളി )

ഞാനൊരുത്തന്‍ നീയൊരുത്തീ ..... നമ്മള്‍ തന്നിടയ്ക്ക്
വേലി കെട്ടാന്‍ കാലത്തിന്നുണ്ടാകുമോ കരുത്ത്
എന്‍റെ  കണ്ണു നീരു തീര്‍ത്ത.... കായലി ലിഴഞ്ഞ് .... (നിന്‍റെ കണ്ണു )
നിന്‍റെ  കളി തോണി  നീ.... പോകുമോ തുഴഞ്ഞ് (ഓത്തുപള്ളി )

rasheedthozhiyoor@ gmail.com
       http://www.youtube.com/watch?v=uLD0239uc38

1 അഭിപ്രായങ്ങള്‍

  1. എനിക്കിഷ്ടമുള്ള പാട്ടാ. ഇവിടെ എഴുതിപ്പോസ്റ്റിയതില്‍ ഒത്തിരി സന്തോഷം

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ