കാറ്റു പറഞ്ഞതും



Music:തേജ് മെർവിൻ
Lyricist: ടി എ ഷാഹിദ്
Singer: കെ പി ഉദയഭാനു
Film/album: താന്തോന്നി


കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
കാലം പറഞ്ഞതും പൊള്ളാണേ
കാലം പറഞ്ഞതും പൊള്ളാണേ
പൊള്ളല്ല പൊന്നേ ഉള്ളകമാകെ
പൊള്ളുന്ന നോവാണേ (2)
(കാറ്റു പറഞ്ഞതും...)

കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
കാണില്ല കണ്ണേ കണ്ണാലെ (2)
ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
(കാറ്റു പറഞ്ഞതും...)

കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
(കാറ്റു പറഞ്ഞതും...)

Post a Comment

വളരെ പുതിയ വളരെ പഴയ