തനിയെ മിഴികൾ തുളുമ്പിയോ

Music            : വിഷ്ണു വിജയ്
Lyricist         : വിനായക് ശശികുമാർ
Singer          :സൂരജ് സന്തോഷ്
Film/album :ഗപ്പി



തനിയെ മിഴികൾ തുളുമ്പിയോ
വെറുതെ..മൊഴികൾ വിതുമ്പിയോ ..

മഞ്ഞേറും വിണ്ണോരം മഴ മായും പോലെ
കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
നെഞ്ചോരം പൊന്നോളം..
ചേലേറും കനവുകളും ഒരുപിടി
കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം..
ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം...


അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും
തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും
ഇരാവാകവേ പകലാകവേ ..
കവിളത്തു നിന്റെയീ ചിരി കാത്തിടാനിതുവഴി ഞാൻ
തുണയായ് വരാം ഇനിയെന്നുമേ ..
കുടനീർത്തിടാം തണലേകിടാം
ഒരു നല്ല നേരം വരവേറ്റിടാം ...


കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
നെഞ്ചോരം കുന്നോളം..
ചേലേറും കനവുകളും ഒരുപിടി
കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം..
ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം...

Post a Comment

വളരെ പുതിയ വളരെ പഴയ