തലോടി മറയുവതെവിടെ നീ – ഗാനവരികൾ | പാട്ടുപുസ്തകം | Thalodi Marayuvathevide Nee – Song Lyrics | Paattupusthakam

Thalodi Marayuvathevide Nee Lyrics | Magic Mushrooms | Paattupusthakam

തലോടി മറയുവതെവിടെ നീ

സിനിമ: Magic Mushrooms
സംഗീതം: നാദിർഷാ
വരികൾ: ബി. കെ. ഹരിനാരായണൻ
ഗായകർ: ശ്രേയ ഘോഷാൽ, ഹാനൻ ഷാ

മൃദുലമായ സംഗീതവും ഹൃദയസ്പർശിയായ വരികളും ചേർന്ന് മനസ്സിൽ നനവ് പകരുന്ന ഒരു പ്രണയഗാനം. അകലം, നൊമ്പരം, ഓർമ്മ—ഇവയെല്ലാം സുന്ദരമായി കോർത്തിണക്കുന്ന ഈ പാട്ട് കേൾക്കുന്നവനെ നിശ്ശബ്ദമായൊരു ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നു. Magic Mushrooms എന്ന ചിത്രത്തിലെ ഈ ഗാനം, നാദിർഷായുടെ സംഗീതമാധുര്യവും ബി. കെ. ഹരിനാരായണന്റെ കവിതാഭംഗിയും ശ്രേയ ഘോഷാൽ–ഹാനൻ ഷാ ദ്വയത്തിന്റെ ശബ്ദസൗന്ദര്യവും ചേർന്നൊരു മനോഹര അനുഭവമാണ്.


🎵 ഗാനവരികൾ

Female:
തലോടി മറയുവതെവിടെ നീ
വിമൂഖം ഉരുകിടും അകലേ നീ

Male:
ഒരു ചെറു മലരിതളിവിടേകാനായ്
മിഴി നിറയുമിതൊരു നദി പോലെയായ്

Female:
ആകമാകയുമൊരു നിനവായ്

Male:
തലോടി മറയുവതെവിടെ നീ

Female:
വിമൂഖം ഉരുകിടും അകലേ നീ

Female:
മിണ്ടാതെ നെഞ്ചം വിതുമ്പിയോ
ഓരോരോ നേരം നിന്നെ തിരഞ്ഞുവോ...

Male:
നീയെങ്ങോ പോയി മറഞ്ഞുവോ...
നീയില്ലാതില്ലാ ഞാനിന്നറിഞ്ഞുവോ

Female:
ഉയരില്ലെന്നും ഉറവ നീയ്യേ...
അകലെ അടരരുതേ ...

Male:
തലോടി മറയുവതെവിടെ നീ

Female:
വിമൂഖം ഉരുകിടും അകലേ നീ

Female:
നീയെന്തേ എന്നെ മറന്നുവോ
നീറുന്നെന്നുള്ളം കാണാതലഞ്ഞുവോ

Male:
നാമൊന്നായ് കാണും കിനാവുകൾ
നേരാകും മുന്നെ മണ്ണിൽ പോലീസ്

Female:
ഹൃദയമൊന്നായ് ചിറകു നീർത്താം
പതിയെ പറന്നുയരാം ....

Male:
തലോടി മറയുവതെവിടെ നീ
വിമൂഖം ഉരുകിടും അകലേ നീ

Female:
ഒരു ചെറു മലരിതളിവിടേകയായ്
മിഴി നിറയുമിതൊരു നദി പോലെയായ്
ആകമാകയുമൊരു നിനവായ്

Male:
തലോടി മറയുവതെവിടെ നീ

Female:
വിമൂഖം ഉരുകിടും അകലേ നീ


ഈ ഗാനം നിങ്ങൾക്കും മനസ്സിൽ ഒരു മധുരനൊമ്പരം പോലെ നിലകൊള്ളുമെന്ന് വിശ്വസിക്കുന്നു. ഇനിയും മനോഹരമായ പാട്ടുവരികളുമായി വീണ്ടും കാണാം.

കുറിപ്പ്: പാട്ട് പകർത്തി എഴുതിയത് – റഷീദ് തൊഴിയൂർ
ബ്ലോഗ്: പാട്ടുപുസ്തകം

#shreyaghoshal #hananshaah #Thaloadimarayuvathevidenee #magicmushroomsmovie #nadirshah #VishnuUnnikrishnan #lyricalvideosong #NewMalayalamSong #MalayalamCinema #Mollywood #MalayalamFilmSongs #LatestMalayalamSongs #MagicMushrooms #MalayalamMusic #MalayalamLoveSong

Post a Comment

വളരെ പുതിയ വളരെ പഴയ

In-Post Ad 1

In-Post Ad 2