മേലേ മേലേ മാനം - M



മേലെ മേലെ മാനം
മാനംനീളെ മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ
നിറദീപം ചാർത്തുന്നു
(മേലെ...)

വേനൽക്കിനാവിന്റെ ചെപ്പിൽ
വീണുമയങ്ങുമെൻ മുത്തേ
നിന്നെത്തഴുകിത്തലോടാൻ
നിർവൃതിയോടെ പുണരാൻ
ജന്മാന്തരത്തിൻ പുണ്യം പോലെ
ഏതോ ബന്ധം പോലെ
നെഞ്ചിൽ കനക്കുന്നു മോഹം
(മേലെ...)

മാടി വിളിക്കുന്നു ദൂരെ
മായാത്ത സ്നേഹത്തിൻ തീരം
ആരും കൊതിയ്ക്കുന്ന തീരം
 ആനന്ദപ്പാൽക്കടലോരം
കാണാതെകാണും സ്വപ്നംകാണാൻ
പോരൂ പോരൂ ചാരെ
മൂവന്തിച്ചേലോലും മുത്തേ
(മേലെ...)

Post a Comment

വളരെ പുതിയ വളരെ പഴയ

In-Post Ad 1

In-Post Ad 2