ചെമ്പക പുഷ്പ സുവാസിത യാമം

ചെമ്പക പുഷ്പ ...

ചിത്രം യവനിക (1982)
ചലച്ചിത്ര സംവിധാനം കെ ജി ജോര്‍ജ്ജ്
ഗാനരചന ഒ എൻ വി കുറുപ്പ്
സംഗീതം എം ബി ശ്രീനിവാസന്‍
ആലാപനം കെ ജെ യേശുദാസ്




ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം (2)

ചലിതചാമര ഭംഗി വിടര്‍ത്തി
ലളിതകുഞ്ജകുടീരം... ലളിതകുഞ്ജകുടീരം
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം

പ്രിയതരമാമൊരു സ്വപ്നമുറങ്ങി
ഇനിയുണരാതെയുറങ്ങി (2)
ഇവിടെ ഇവിടെ വെറുതെയിരുന്നെന്‍
ഓര്‍മ്മകളിന്നും പാടുന്നു
ഓരോ കഥകള്‍ പറയുന്നു
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം

മൃദുപദനൂപുര നാദമുറങ്ങി
വിധുകിരണങ്ങള്‍ മയങ്ങി (2)
ഇതിലെ ഇതിലെ ഒരു നാള്‍ നീ
വിടയോതിയ കഥ ഞാനോര്‍ക്കുന്നു
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു
ചെമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം

Post a Comment

വളരെ പുതിയ വളരെ പഴയ

In-Post Ad 1

In-Post Ad 2