അകലെ അകലെ നീലാകാശം



ചിത്രം: മിടുമിടുക്കി (1968)

ചലച്ചിത്ര സംവിധാനം: ക്രോസ്സ്ബെല്‍റ്റ് മണി

ഗാനരചന: ശ്രീകുമാരന്‍ തമ്പി

സംഗീതം: എംഎസ്‌ ബാബുരാജ്‌

ആലാപനം: കെ ജെ യേശുദാസ്, എസ് ജാനകി


അകലെ... അകലെ... നീലാകാശം...

ആ ........ആ ...........ആ ......ആ 

അകലെ അകലെ നീലാകാശം

അലതല്ലും മേഘ തീർഥം

അരികിലെന്റെ ഹൃദയാകാശം

അലതല്ലും രാഗതീർഥം...

അകലേ... ...............നീലാകാശം...


പാടിവരും നദിയും കുളിരും...

പാരിജാത മലരും മണവും...

പാടിവരും നദിയും കുളിരും

പാരിജാത മലരും മണവും...

ഒന്നിലൊന്നു കലരും പോലെ

നമ്മളൊന്നയലിയുകയല്ലേ...


അകലെ അകലെ നീലാകാശം

അലതല്ലും മേഘ തീർഥം

അരികിലെന്റെ ഹൃദയാകാശം

അലതല്ലും രാഗതീർഥം...


നിത്യ സുന്ദര നിർവൃതിയായ് നീ

നിൽക്കുകയാണെന്നാത്മാവിൽ...

നിത്യ സുന്ദര നിർവൃതിയായ് നീ

നിൽക്കുകയാണെന്നാത്മാവിൽ...

വിശ്വമില്ലാ നീയില്ലെങ്കിൽ

വീണടിയും ഞാനീ മണ്ണിൽ...


ആ....ആ .......ആ .....

അകലെ അകലെ നീലാകാശം

അലതല്ലും മേഘ തീർഥം...

ആ....ആ ....ആ ..

അരികിലെന്റെ ഹൃദയാകാശം

അലതല്ലും രാഗതീർഥം...

അകലേ... നീലാകാശം...

Post a Comment

വളരെ പുതിയ വളരെ പഴയ