ആകാശഗംഗയുടെ കരയിൽ (M)
Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: എ എം രാജ
Year: 1964
Film/album: ഓമനക്കുട്ടൻ
Aakasha gangayude (M)
ആകാശഗംഗയുടെ കരയില്‍
അശോകവനിയില്‍...
ആരെയാരെത്തേടി വരുന്നൂ
വസന്തപൌര്‍ണമി നീ
(ആകാശ... )
ചന്ദനമുകിലിന്‍ മൂടുപടത്തിന്
സ്വര്ണ്ണഞൊറികളിലൂടേ
ചന്ദനമുകിലിന്‍... മൂടുപടത്തിന്...
സ്വര്‍ണ്ണഞൊറികളിലൂടെ
നിന് കണ്മുനകള് തൊടുത്തു വിട്ടൊരു
നീല മലരമ്പെവിടെ
എവിടെ ...എവിടെ ...എവിടെ ...
(ആകാശ... )
ചന്ദ്ര കാന്തം വാരിത്തൂകും
ചൈത്രരജനിയിലൂടെ
രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു
രാജ ഹംസമെവിടെ
എവിടെ ...എവിടെ ...എവിടെ ...
(ആകാശ... )
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ