ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ


ഒരു പുന്നാരം കിന്നാരം
Music: രഘു കുമാർ
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: കെ ജെ യേശുദാസ്ഉണ്ണി മേനോൻകെ എസ് ചിത്ര
Year: 1985
Film/album: ബോയിംഗ് ബോയിംഗ്
Oru punnaaram Kinnaram
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ





തന തിന്താ താര തിന്ത താരാരോ 
തന തിന്താ താര തിന്ത താരാരോ 

ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ
ഈ മുൻ കോപം നിൻ കോപം കാണുമ്പോൾ
ഇട നെഞ്ചിൽ ആയിരമാനകൾ വിരളും
പേടി വിറയ്ക്കുന്നേ
അതിനിടെ പുള്ളിപ്പുലി പോൽ
ചീറി വരും അമ്മൂമ്മ വലയ്ക്കുന്നേ
(ഒരു പുന്നാരം..)



ചെഞ്ചുണ്ടിൽ പുഞ്ചിരിയോ
ചെമ്മാന കുങ്കുമമോ
ശൃംഗാരം ചാലിച്ചു ചാർത്തി (2)
ചിലങ്ക കെട്ടി മോഹം ചമഞ്ഞൊരുങ്ങുന്നു (2)
നിറഞ്ഞ നിറഞ്ഞ മനസ്സിനുള്ളിൽ വിരുന്നു പകരുന്നു (2)
മിഴികൾ കഥകൾ കൈമാറും നേരം
കള്ളൻ അയ്യമ്പൻ കുറുമ്പു കാട്ടുന്നു
(ഒരു പുന്നാരം..)



മാണിക്യകിങ്ങിണിയോ
മാനത്തെ യൗവനമോ
മുത്താരം ചൂടിച്ച ചേലിൽ (2)
തുടിക്കുമെന്നിൽ നാണം തുളുമ്പി നിൽക്കുന്നു
കിളിന്നു പെണ്ണിൽ നാണം തുളുമ്പി നിൽക്കുന്നു
തളിർത്തു കിളിർത്ത മനസ്സിനുള്ളിൽ
തപസ്സു തുടരുന്നു
ചിറകും ചിറകും കുളിർ ചൂടും കാലം
മെയ്യിൽ ഇളമെയ്യിൽ ഇക്കിളി കൂട്ടുന്നു
(ഒരു പുന്നാരം..)

Post a Comment

വളരെ പുതിയ വളരെ പഴയ

In-Post Ad 1

In-Post Ad 2