ചിത്രം | കാഴ്ച (2004) |
ചലച്ചിത്ര സംവിധാനം | ബ്ലെസി |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | മധു ബാലകൃഷ്ണന്, കലാഭവന്‍ മണി |
പണ്ടേ പ്പൊലെ ഫലിക്കുന്നില്ല
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നേ
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നേ
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
പുള്ളിക്കുയിലേ പുഞ്ചക്കിനി വെള്ളം തേവണം
കള്ളിക്കുയിലെ തഞ്ചത്തിലു മീനും പിടിക്കണം
വേമ്പനാട്ടു കായല്‍ തിരകള്‍ വിളിക്കുന്നു
തകതിമി തിമ്രിതെയ്
അമ്പിളി ചുണ്ടൻ വള്ളം തുടിക്കുന്നു
തകതിമി തിമ്രിതെയ്
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം
തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം
ഒരു തിര തിര ഇരു തിര
തിര ചെറു തിര തിര മറു തിര
തിര കരയൊടു തിര മെല്ലെ കടലിന്ടെ കഥ ചൊല്ലി
തിരയൊടു കര മെല്ലെ മലയുടെ കഥ ചൊല്ലി
അതു പിന്നെ മലയൊടു പുഴയുടെ കഥ ചൊല്ലി
അതു പിന്നെ മുകിലൊടു മഴയുടെ കഥ ചൊല്ലി
കടംകഥകള് പഴംകഥകള്
അവയുടെ ചിറകുരുമ്മി പതം പറഞിനി പറന്നുയരാം
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
അലകടലല അലയിളകുമ്പോള്
നുര പത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം എന്തൊരു ചന്തം
അലകടലല അല ഇളകുമ്പോള്‍
നുരപത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം എന്തൊരു ചന്തം
തിര വിരല്‍ തൊട്ടു മണല്‍ തരി
അതില്‍ ഒരു നുര ചെറു പത നുര
നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി
കുറി മാനം എടുത്തൊരു തെന്നലിന്നു കര നല്കി
തെന്നലതു പറപറന്നകലത്തെ മുളയുടെ
കടലിന്റെ കരളിലെ കനവിന്നു കടം നല്കി
മുള പാടി കാറ്റാടി കടലിന്റെ കഥയെല്ലാം
കാടറിഞ്ഞേ നാടറിഞ്ഞേ
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ