സ്വർഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നീർത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുന്നതെത്രയും ഇവിടെയൊന്നു ചേർന്നലിഞ്ഞതോ (സ്വർഗ്ഗം..) സ്വർഗ്ഗം താണിറങ്ങി വന്നതോ
വണ്ടണഞ്ഞാൽ പൂവിനൊരു ചാഞ്ചാട്ടം ചുണ്ടിനുള്ളിൽ പുഞ്ചിരിയുടെ തിരനോട്ടം (2) മനമറിയാതെ എൻ തനുവറിയാതെ ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ സ്വർഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നീർത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുന്നതെത്രയും ഇവിടെയൊന്നു ചേർന്നലിഞ്ഞതോ സ്വർഗ്ഗം താണിറങ്ങി വന്നതോ
മലയെടുത്തു മടിയിൽ വെച്ച മേഘങ്ങൾ മനമണഞ്ഞു പുൽകി നിന്ന മോഹങ്ങൾ(2 ) കൊച്ചുതെന്നലേ മണിപ്പൂന്തെന്നലേ കുളിരലകളിലൊഴുകി വരൂ നീ കുളിരലകളിലൊഴുകി വരൂ നീ ഓഹൊഹൊ ഓഹൊഹോ ഓഹൊഹൊ
സ്വർഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നീർത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുന്നതെത്രയും ഇവിടെയൊന്നു ചേർന്നലിഞ്ഞതോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ