Film/album:
Lyricist:
Music:
Singer:
ദൂരേ മാമലയിൽ പൂത്തൊരു ചെമ്പകത്തിൻ
പൂവാകെ നുള്ളി പൂമാല കോർക്കുന്നതാരോ
ആരോ ആവണിത്തിങ്കളോ (ദൂരേ മാമലയിൽ...)
ഉലയാത്ത പൂനിലാ പൂന്തുകിലാൽ
ഉടലാകെ മൂടിയ പെൺകിടാവേ
മാനത്തെവീട്ടിലെ മാണിക്യ മൊട്ടല്ലെ
താഴത്തു നീയും വായോ....വായോ.. (ദൂരേ മാമലയിൽ...)
മുകിലിന്റെ ആശ്രമവാടികളിൽ
കളിയാടും മാനിനെ കൊണ്ടുതരാമോ
താഴത്തു വെയ്ക്കാതെ താമരക്കണ്ണനു
താരാട്ടു ഞാൻ പാടാം പാടാം.... (ദൂരേ മാമലയിൽ...)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ