എന്റെ മണ്‍വീണയില്‍ കൂടണയാനൊരു

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു


സിനിമ നേരം പുലരുമ്പോള്‍
വര്‍ഷം 1986
സംഗീതം ജോണ്‍സന്‍
രചന ഓ എന്‍ വി കുറുപ്പ്
ഗായകര്‍ യേശുദാസ്





എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു..
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം
പാറി പറന്നു വന്നു...... (എന്റെ മണ്‍വീണയില്‍ ...... )


പൊന്‍തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചില്‍ പിടഞ്ഞു... (പൊന്‍തൂവലെ..)
സ്നേഹം തഴുകി തഴുകി വിടര്‍ത്തിയ
മോഹത്തിന്‍ പൂക്കളുലഞ്ഞു.... (എന്റെ മണ്‍വീ...)


പൂവിന്‍ ചൊടിയിലും മൗനം
ഭൂമിദേവിതന്‍ ആത്മാവില്‍ മൌനം (പൂവിന്‍ ..)
വിണ്ണിന്റെ കണ്ണുനീര്‍ തുള്ളിയിലും
കൊച്ചു മണ്‍തരി ചുണ്ടിലും മൌനം.... (എന്റെ മണ്‍വീണയില്‍ ..... )

Post a Comment

വളരെ പുതിയ വളരെ പഴയ

In-Post Ad 1

In-Post Ad 2