ഒന്നു തൊടാനുള്ളില്‍ തീരാമോഹം






ഒന്നു തൊടാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം

ഒന്നു തൊടാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം
ഇനിയെന്തുവേണം ഇനിയെന്തുവേണം
ഈ മൗനമേഘമലിയാന്‍ പ്രിയംവദേ

(ഒന്നു തൊടാന്‍)

നീ വരുന്ന വഴിയോരസന്ധ്യയില്‍
കാത്തു കാത്തു നിഴലായി ഞാന്‍
അന്നു തന്നൊരനുരാഗരേഖയില്‍
നോക്കി നോക്കിയുരുകുന്നു ഞാന്‍
രാവുകള്‍ ശലഭമായ്...
പകലുകള്‍ കിളികളായ്...
നീ വരാതെയെന്‍ രാക്കിനാവുറങ്ങി
ഉറങ്ങി... 
ഇനിയെന്തുവേണം ഇനിയെന്തുവേണം
ഈ മൗനമേഘമലിയാന്‍ പ്രിയംവദേ

(ഒന്നു തൊടാന്‍)

തെല്ലുറങ്ങിയുണരുമ്പൊഴൊക്കെയും
നിന്‍ തലോടലറിയുന്നു ഞാന്‍
തെന്നല്‍‌വന്നു കവിളില്‍ തൊടുമ്പൊഴാ
ചുംബനങ്ങളറിയുന്നു ഞാന്‍
ഓമനേ ഓര്‍മ്മകള്‍ അത്രമേല്‍ നിര്‍മ്മലം
നിന്‍റെ സ്നേഹലയമര്‍മ്മരങ്ങള്‍‌പോലും തരളം
ഏതിന്ദ്രജാല മൃദുമന്ദഹാസമെന്‍‍‍ നേര്‍ക്കു നീട്ടി
അലസം മറഞ്ഞു നീ...

ഒന്നു കാണാനുള്ളില്‍ തീരാമോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാദാഹം
ഇനിയെന്തുവേണം ഇനിയെന്തുവേണം
ഈ മൗനമേഘമലിയാന്‍ പ്രിയംവദേ

Post a Comment

വളരെ പുതിയ വളരെ പഴയ

In-Post Ad 1

In-Post Ad 2