ചിത്രം | മകള്‍ക്ക് (2005) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | കൈതപ്രം |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | അദ്നാൻ സാമി |
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാല്‍ ആടു നീ
കാണാക്കിനാക്കണ്ടുറങ്ങു നീ
(ചാഞ്ചാടിയാടി)
അമ്പോറ്റിയേ നീ കണ്ടോണ്ടുറങ്ങുമ്പം
കല്‍ക്കണ്ടക്കുന്നൊന്നു കാണായ് വരും
കല്‍ക്കണ്ടക്കുന്നിന്‍റെ ഉച്ചീല് ചെല്ലുമ്പം
അംബിളിത്തമ്പ്രാന്‍റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോള്‍ അവിടം
എന്തൊരു രസമെന്നോ
പാല്‍ക്കാവടിയുണ്ട് അരികേ പാല്‍പ്പായസ്സപ്പുഴയുണ്ട്
അവിടെ കാത്തു കാത്തൊരമ്മയിരിപ്പുണ്ട്
(ചാഞ്ചാടിയാടി)
അമ്മ നടക്കുമ്പോള്‍ ആകാശച്ചെമ്പൊന്നിന്‍
ചിലമ്പാകെ ചിലുമ്പുന്ന പാദസരം
അമ്മേടെ കയ്യിലേ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍
കിളിപാടും പാട്ടിലൊരമ്മ മനസ്സുണ്ട്
(ചാഞ്ചാടിയാടി)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ