അറബ് നാട്ടിൽ അകലെയെങ്ങാണ്ടിരിക്കും

അറബ് നാട്ടിൽ അകലെയെങ്ങാണ്ടിരിക്കും  ബാപ്പ അറിയാൻ 
അകമുരുകി കുറിക്കും മകള്‍ക്കൊരുപാടുണ്ട് പറയാന്‍ ....
കുരുന്നു മകള്‍ കരഞ്ഞു കണ്ണീര്‍ ഉതിര്‍ത്തു കൊണ്ടാണ്‌ ഉറക്കം
കനവില്‍ ഉപ്പ വിളിക്കുന്നതും നിനച്ചുംകൊണ്ടാണ്  മയക്കം 

അറബ് നാട്ടിൽ അകലെയെങ്ങാണ്ടിരിക്കും  ബാപ്പ അറിയാൻ 
അകമുരുകി കുറിക്കും മകള്‍ക്കൊരുപാടുണ്ട് പറയാന്‍ ....

ഉമ്മയും ഞാനും തനിച്ചാണീ വീട്ടില്‍
ഉള്ളു കരിഞ്ഞുകൊണ്ട്‌ ഈ സ്വര്‍ണ്ണ കൂട്ടില്‍
ഉപ്പനെ  ഓര്‍ത്തെന്നും  നീറുന്ന മട്ടില്‍
നാളുകള്‍ നീക്കും - കാണാന്‍ ഖല്‍ബ്‌ കൊതിക്കും 
അറബി കുട്ടികള്‍ കളിക്കും നേരം മനസ്സില്‍ ഓര്‍മ്മ വരുമോ
അരളി മര ചുവട്ടില്‍ എന്‍റെ കളി പന്തലില്‍ വരുമോ
ഇരമ്പി പായും വിമാനം കണ്ടാല്‍ ഇരു മിഴികള്‍ ഉയര്‍ത്തും
അകലെ മിന്നി മറയും വരെ വിതുമ്പി കണ്ണീര്‍  ഉതിർക്കും 

കത്ത് ശിപായിയെ കണ്ടാല്‍ കൊതിക്കും
കത്തില്ലെന്നോതി ശിപായി നടക്കും
കത്തുന്ന കരളുമായ് ഉമ്മ ഇരിക്കും
തെങ്ങലുമാത്രം ഉമ്മക്കീവിധി മാത്രം 

എല്ലാരും ബാപ്പയെ കുറ്റം പറയും
അതുകേട്ടിട്ട് ഉമ്മച്ചി പൊട്ടിക്കരയും
എന്താണ് കഥയെന്നാര്‍ക്ക് തിരിയും
മനസ് നോവുന്നു.. പല കഥകള്‍ കേള്‍ക്കുന്നു
അറബ് നാട്ടിൽ അകലെയെങ്ങാണ്ടിരിക്കും  ബാപ്പ അറിയാൻ 
അകമുരുകി കുറിക്കും മകള്‍ക്കൊരുപാടുണ്ട് പറയാന്‍ ....

പോകുമുന്പ് ഒത്തു പള്ളിയിലെന്നെ ചേര്‍ത്തു
പോയരെ ബാപ്പാന്‍റെ കത്തും വന്നെത്തി
പിന്നെക്കം പിന്നെയാ കത്തൊക്കെ നിര്‍ത്തി
വല്ല്യ പെരുനാള്... നാള് കഴിഞ്ഞൊരു ഹാല് 
ഒരിക്കലോന്നാ കവിളില്‍ മുത്തി മണതിടുവാന്‍ കൊതിയായ്
ഉണങ്ങി എല്ലും തോലുമായ എന്‍ ഉമ്മചിക്കാര് തുണയായ്
പണവും പൊന്നും അയച്ചില്ലെലും വരുന്ന മാസം വരണേ
കരളുരുകി മരിക്കും മുന്ബാ കവിളില്‍ മുത്തം തരണേ (2)
പണവും പൊന്നും അയച്ചില്ലെലും വരുന്ന മാസം വരണേ
കരളുരുകി മരിക്കും മുന്ബാ കവിളില്‍ മുത്തം തരണേ
കരളുരുകി മരിക്കും മുന്ബാ കവിളില്‍ മുത്തം തരണേ

Post a Comment

വളരെ പുതിയ വളരെ പഴയ